Pages

March 7, 2025

ഇബ്രാഹിം സുലൈമാൻ സേട്ട് ഉർദു സ്കോളർഷിപ്പ്




ഉർദു ഭാഷയുടെ പ്രോത്സാഹനത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് 2023-24 അദ്ധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടിയവർക്കും, ഉർദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കന്ററി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉർദു സ്കോളർഷിപ്പ്) നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാര്ത്ഥികൾക്കാണ് സ്കോളർഷിപ്പ്. 1000/- രൂപയാണ് സ്കോളർഷിപ്പ് അവാർഡായി നൽകുന്നത്. മറ്റ് സ്കോളർഷിപ്പ് ലഭിക്കുന്നവർക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. www.minoritywelfare.kerala.gov.in എന്ന ലിങ്ക് മുഖേനെ ഓണ്‌ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 14.03.2025.

ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ upload ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ വിദ്യാര്ത്ഥി മുൻപ് പഠിച്ചിരുന്ന സ്ഥാപന മേധാവിയ്ക്ക് സമര്പ്പിച്ചിരിക്കണം. 

ആവശ്യമായ രേഖകൾ

👉 പാസ്പോർട്ട് സൈസ് ഫോട്ടോ 

👉 ഒപ്പ് ( സ്കാൻ ചെയ്തത് )

👉SSLC/Plus two മാർക്ക് ലിസ്റ്റ്

👉 കുട്ടിയുടെ പേരിലുള്ള ബാങ്ക് പാസ്ബുക്കിൻ്റെ ഒന്നാമത്തെ പേജ്

👉റേഷൻ കാർഡ് കോപ്പി

(എല്ലാം 100 KB യിൽ കുറവ് വരുത്തി സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം )

NB :ഒന്നാം ഭാഷ ഉർദു പഠിക്കുകയും എല്ലാ വിഷയങ്ങൾക്കും A+ കിട്ടുകയും വേണം എന്ന ഒരു നിബന്ധന മാത്രമേയുള്ളൂ.

നിശ്ചിത വരുമാന പരിധിയോ മറ്റോ ഒന്നും തന്നെയില്ല.

കൂടുതല് വിവരങ്ങൾക്ക് 0471 2300524, 2300523, 0471-2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

👉Urdu Scholarship 

നിങ്ങളുടെ സ്കൂളിലെ SSLC ഫുൾ A+ ഉർദു സ്കോളർഷിപ്പിന് അർഹത യുള്ള കുട്ടികൾ ആരെല്ലാമാണെന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


നിങ്ങളുടെ വിദ്യാലയത്തിലെ +2 ഫുൾ A+ ഉർദു സ്കോളർഷിപ്പിന് അർഹത യുള്ള കുട്ടികൾ ആരെല്ലാമാണെന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


തന്റെ വിദ്യാലയത്തിലെ ഉർദു സ്കോളർഷിപ്പിന് അർഹത നേടിയ കഴിഞ്ഞ വർഷത്തെ (2024) SSLC /+2 ഫുൾ A+ കുട്ടികളെ കണ്ടെത്തി അപേക്ഷ നൽകാൻ പ്രേരിപ്പിക്കുക.ആപ്ലിക്കേഷൻ ലിങ്ക് 



No comments:

Post a Comment