گالی کسے کہتے ہیں

 


തെറി

(ഉർദു കഥ)

ഗുരു: തെറി എന്താണ് എന്ന് പറയുക?

ശിഷ്യൻ: "ശാരീരികമായി പീഡിപ്പിക്കുന്നതിന് പകരം വാക്കാലുള്ള ക്രൂരമായ പ്രവർത്തിക്കായി തിരഞ്ഞെടുക്കുന്ന സഭ്യമല്ലാത്ത വാക്കുകൾ, മോശമായ സ്വഭാവം, ദുഃഖം, വികാരവിക്ഷുബ്ധതയുടെ സമാന്തര ഫലങ്ങൾ എന്നിവയുടെ സമഞ്ജസമായ സമ്മേളനമാണത്.

അതിന്റെ ഫലമായി പറയുന്നവന്റെ മനസ് അഭിമാനത്താലും സമാധാനത്താലും വിവരിക്കാനാവാത്ത രീതിയിൽ നിറയുകയും ശാരീരികമായ പീഡനത്തേക്കാൾ കൂടുതൽ ശ്രോതാവിന് പരിക്കേൽക്കുകയും പുള്ളിക്കാരൻ മാനസ്സികമായി തകർന്നുപോകുകയും ചെയ്യുന്നതിനെ തെറി എന്ന് പറയുന്നു..."

ഗുരു വല്ലാതെ ഞെട്ടി മറിഞ്ഞു വീണു...


സമ്പാ & വിവ : റമീസ് സുബൈർ




No comments:

Post a Comment