മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ എസ് എം സർവറുടെ ഫോട്ടോ അനാഛാദനം ചെയ്തു
മോയിൻ കുട്ടി വൈദ്യർ സ്മാരകത്തിൽ അനാച്ഛാദനം ചെയ്യുന്നതിനായി കേരളത്തിൽ ഉർദു ഭാഷയുടെ പ്രചരണത്തിനും മുഖ്യപങ്ക് വഹിച്ച എസ് എം സർവറിന്റെ ചിത്രം ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണിക്ക് കൈമാറുന്നു.കെയു ടി എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ പി ശംസുദ്ദീൻ തിരൂർക്കാട്, ജനറൽ സെക്ര ട്ടറി സലാം മലയമ്മ, എം പി സത്താർ അരയങ്കോട്, ടി എച്ച് കരീം, പി സി വാഹിദ് സമാൻ, ജില്ലാ സെക്രട്ടറി സാജിദ് മോക്കൻ സംബന്ധിച്ചു.
മോയിൻ കുട്ടി വൈദ്യർ അക്കാദമിയിൽ എസ് എം സർവ്വർ ഫോട്ടോ ചെയർമാൻ ഹുസൈൻ രണ്ടത്താണി അനാച്ഛാദനം ചെയ്യുന്നു.
അക്കാദമിയും കേരള ഉർദു ടീച്ചേഴ്സ‌് അസോസിയേഷനും സംയുക്തമായി 2024 സെപ്തംബർ 19 ന് നടത്തിയ ഗസലോളം -24 കലാശില്പശാലയിൽ കെ യു ടി എ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി.ശംസുദ്ദീൻ തിരൂർക്കാട് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ എസ്.എം സർവർ കേരളത്തിലെ ഉർദു പ്രചാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി നൽകിയ സേവനങ്ങളെ കുറിച്ചും അ ദ്ദേഹത്തെ കേരളം ഓർക്കേണ്ടതിന്റെ പ്രാധാ ന്യത്തെക്കുറിച്ചും പരാമർശിക്കുകയും അക്കാദമിയിൽ സർവറിൻ്റെ ഫോട്ടോ അനാഛാദനം ചെയ്യേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചിരുന്നു. ഇതിൻ്റെ ഫലമായാണ് അക്കാദമിയിൽ സർവറിന്റെ ഫോട്ടോ അനാഛാദനം നടന്നത്.


No comments:
Post a Comment