പെരിന്തൽമണ്ണ: കെ.യു.ടി എ ഇടപെടൽ ഫലം കണ്ടു,അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ ഉർദു ബി.എഡിന് അപേക്ഷ ക്ഷണിച്ചു.
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പെരിന്തൽമണ്ണ സെൻ്ററിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷനിൽ ഉർദു ബി.എഡ് കോഴ്സിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല. ഈ വിഷയം പരിഹരിക്കണമെന്നാവശ്യപ്പട്ട് കെ.യു.ടി എ സംസ്ഥാന കമ്മിറ്റി സെൻ്ററിൽ നേരിട്ട് പോയി നിവേദനം നൽകിയിരുന്നു.
കൂടാതെ ഇവ്വിഷയം നജീബ് കാന്തപുരം എം.എൽ എ യെ അറിയിക്കുകയും അദ്ദേഹവും സ്വന്തം ലെറ്റർപാഡിൽ നിവേദനം തയ്യാറാക്കി നൽകുകയും ചെയ്തു.
ഈ അടിസ്ഥാനത്തിൽ ഉർദു ബി.എഡിന് അപേക്ഷ ക്ഷണിക്കുകയുണ്ടായി.
കേരളക്കാർക്ക് ബി.എഡിന് കൂടുതൽ ക്വാട്ട അനുവദിക്കണമെന്നും കെ.യു. ടി എ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.യു.ടി.എ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.പി.ശംസുദ്ദീൻ തിരൂർക്കാട്, ജനറൽ സെക്രട്ടറി സലാം മലയമ്മ, ട്രഷറർ ടി.എ. റഷീദ്, സെക്രട്ടറി എം.കെ. അൻവർ സാദത്ത് എന്നിവരാണ് നിവേദനം നൽകിയത്.
.jpg)
No comments:
Post a Comment