കോഴിക്കോട് : ഉർദു ഇന്ത്യയിൽ ജനിച്ച് വളർന്ന് ഭാരത സംസ്കാരത്തിന് കരുത്ത് നൽകിയ ഭാഷയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഉർദുവും ഹിന്ദിയും ഇന്ത്യയുടെ ഭാഷയാണെന്ന സുപ്രീം കോടതി വിധി മനോഹരവും കാലോചിതവുമാണെന്നും ഭാഷകളോട് ഭരണഘടന പുലർത്തുന്ന നീതിപൂർവ്വമായ സമീപനത്തിൻ്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഉർദുവിൻ്റെ വളർച്ചക്ക് ഒരുമയുടെ കരുത്ത് " എന്ന പ്രമേയത്തിൽ
കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ മെമ്പർഷിപ്പ് കാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.പി ശംസുദ്ധീൻ തിരൂർക്കാട് ഇടി മുഹമ്മദ് ബഷീർ എം.പിയിൽ നിന്ന് ഈ വർഷത്തെ ആദ്യ അംഗമമായി മെമ്പർഷിപ്പ് ഏറ്റ് വാങ്ങി. കെ.യു.ടി എ സംസ്ഥാന ജനറൽ സെക്രട്ടറി സലാം മലയമ്മ,ട്രഷറർ ടി.എ റഷീദ് പന്തല്ലൂർ, സംസ്ഥാന ഭാരവാഹികളായ ടി.എച്ച് കരീം, പി.സി വാഹിദ് സമാൻ, സി. അബ്ദുൽ റസാഖ്, മലപ്പുറം ജില്ലാ സെക്രട്ടറി സാജിദ് മൊക്കൻ, കൊണ്ടോട്ടി സബ്ജില്ലാ സെക്രട്ടറി മുനീർ പറശ്ശേരി എന്നിവർ പങ്കെടുത്തു.
ഉർദുവിനൊപ്പം... സംഘടനയോടെപ്പം
_ഞാനും അണിചേർന്നു_
കെ.യു.ടി.എ അംഗത്വ പ്രചരണ കാംപയിനിൽ പങ്കാളിയാവാം …
2025 മെയ് 1 ജൂൺ 15
▶️👉🏻 Name
▶️ 👉🏻Name of School
▶️ 👉🏻Name of Subdist & Dist
▶️👉🏻 Browse Photo
▶️ 👉🏻Crope Photo
▶️👉🏻 Download
▶️ 👉🏻Name of School
▶️ 👉🏻Name of Subdist & Dist
▶️👉🏻 Browse Photo
▶️ 👉🏻Crope Photo
▶️👉🏻 Download
ഫോട്ടോ അപ്ലോഡ് ചെയ്ത് പേരും സ്കൂളും ചേർത്താൽ മനോഹരമായ അംഗത്വ പ്രചരണ പോസ്റ്റർ റെഡി
Link
KUTA STATE IT Wing

No comments:
Post a Comment