29/05/2025 മലപ്പുറം : : പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വരവേൽക്കാൻ ഉർദു പ്രവേശനോൽസവഗാനം പുറത്തിറക്കി. കുട്ടികൾക്ക് സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും പൊതുവിദ്യാലയിലെത്തുന്ന കുട്ടികൾക്ക് പുത്തനുണർവ്വ് നൽകാൻ ഈ ഗാനം സഹായ കമാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു."
കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയാണ് ഗാനം പുറത്തിറക്കുന്നത്. 'ഖുശാംദീദ് നൗ നിഹാലോ " എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ രചന നടത്തിയത് കെ.യു.ടി.എ കൊണ്ടോട്ടി സബ് ജില്ലാ സെക്രട്ടറിയും പി.എം.എസ്.എ പി.ടി എച്ച്.എസ്. എസ് കക്കോവ്ഉർദു അധ്യാപകനുമായ പ്രശസ്ത ഉർദു കവി അബ്ദുൽ മുനീർ പറശ്ശേരിയാണ്.
പ്രശ്സ്ത സംഗീത സംവിധായകരായ അഷ്റഫ് മഞ്ചേരിയും സബാഹ് വണ്ടൂരൂമാണ് ഗാനത്തിന് ഈണം നൽകിയത്. പ്രശസ്ത ഗായിക ഇഷ്റത്ത് സബയാണ് ശബ്ദം നൽകിയത്.
പ്രകാശന ചടങ്ങിൽ കെ.യു.ടി.എ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി ശംസുദ്ദീൻ തിരൂർക്കാട്,ജനറൽ സെക്രട്ടറി സലാം മലയമ്മ,ട്രഷറർ ടി.എ. റഷീദ്,സംസ്ഥാന ഭാരവാഹികളായ എം.പി. സത്താർ അരയങ്കോട്,പി.സി. വാഹിദ് സമാൻ ജില്ലാ സെക്രട്ടറി സാജിദ് മൊക്കൻ,അബ്ദുൽ മുനീർ പറശ്ശേരി എന്നിവർ പങ്കെടുത്തു.
![]() |
| കെ.യു.ടി.എ സംസ്ഥാന കമ്മിറ്റി ഈ വർഷം പുറത്തിറക്കുന്ന ഉർദു പ്രവേശനോത്സവ ഗാനം പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പ്രകാശനം ചെയ്യുന്നു. |

No comments:
Post a Comment