മലപ്പുറം : കേരളത്തില്‍ ഉര്‍ദു ഭാഷയുടെ പ്രചരണത്തിന് മുഖ്യ പങ്ക് വഹിച്ച എസ്.എം. സര്‍വറെ കേരള ഉര്‍ദു ടീച്ചേഴ്‌സ് അക്കാദമിക് കൗണ്‍സില്‍ അനുസ്മരിച്ചു.
ഇതിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന സംസ്ഥാന തല സര്‍വര്‍ ദിനം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ഉര്‍ദു ഭാഷാ പഠനം ആരംഭിക്കുന്നതിനും ഭാഷയുടെ പ്രചരണത്തിനും ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു എസ്.എം. സര്‍വറെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ വിദ്യാഭ്യാസ പറ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുൽ ഹക്കിം മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.പി.ശംസുദ്ദീന്‍ തിരൂര്‍ക്കാട് അദ്ധ്യക്ഷത വഹിച്ചു. സര്‍വറിന്റെ ശിഷ്യരില്‍ പ്രധാനിയും ഉര്‍ദു ഭാഷാ പ്രചാരകനും ദീര്‍ഘകാലം കെ.യു.ടി.എ പ്രസിഡണ്ടുമായിരുന്ന പി. മൊയ്തീന്‍ കുട്ടി മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ഉര്‍ദു അക്കാദമിക് കണ്‍വീനര്‍ സലാം മലയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. കോര്‍ഡിനേറ്റര്‍ ടി.എ റഷീദ് പന്തല്ലൂര്‍ പദ്ധതി അവതരണം നടത്തി.
മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.പി ഷാജു, ഹെഡ്മിസ്ട്രസ് കെ ടി ജസീല , എം.ടി.എ പ്രസിഡണ്ട് പി കെ ബാവ,സംസ്ഥാന അക്കാദമിക് കൗണ്‍സില്‍ ഭാരവാഹികളായ ടി.എച്ച്. കരിം, പി.സി വാഹിദ്‌സമാന്‍ ജില്ലാ ഉര്‍ദു അക്കാദമിക്ക് ഭാരവാഹികളായ വി അബ്ദുല്‍ മജീദ്, സാജിദ് മൊക്കന്‍, കെ.എം.ഷബീര്‍ പെരിമ്പലം, രമണി, ഹാദില്‍ നരയന്‍കുന്നന്‍,ഹംസ മാടമ്പി, കെ റസീന എന്നിവര്‍ സംസാരിച്ചു.
![]() |
| ഉര്‍ദു അക്കാദമിക് കൗണ്‍സിലിന്റെ അഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന സംസ്ഥാന തല സര്‍വര്‍ ദിനം ഉദ്ഘാടനം മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു. |
![]() |
| സര്‍വറിന്റെ ശിഷ്യരില്‍ പ്രധാനിയും ഉര്‍ദു ഭാഷാ പ്രചാരകനും ദീര്‍ഘകാലം കെ.യു.ടി.എ പ്രസിഡണ്ടുമായിരുന്ന പി. മൊയ്തീന്‍ കുട്ടി മാസ്റ്ററെ ചടങ്ങില്‍ ആദരിക്കുന്നു. |










No comments:
Post a Comment