ഏറ്റം പ്രിയപ്പെട്ടവരേ,
ഗസൽ എന്ന കാവ്യ ശാഖയുമായി യാദൃശ്ചികമായി പ്രണയത്തിലായ ഒരാളാണ് ഞാൻ. ആ പ്രണയം ഉർദു എന്ന അത്രത്തോളം അന്യമായിരുന്ന ഭാഷയെ പ്രണയിക്കുന്നതിലേക്ക് എത്തിച്ചേരുകയായിരുന്നു. ഞാൻ മനസ്സിലാക്കിയതൊന്നുമായിരുന്നില്ല ഗസൽ എന്ന തിരിച്ചറിവാണ് ഗസലിന്റെ വരികളിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിച്ചത്. ആദ്യ ഘട്ടത്തിലെ സഞ്ചാരങ്ങളിൽ പലതും വഴി തെറ്റി മറ്റെങ്ങോ പോയി. പിന്നെപ്പിന്നെ സുഹൃത്തുക്കളായ ഡോ.ഷാജി ആലുങ്ങൽ, ശിബി കുന്നത്ത്, അലി തൽവാർ എന്നിവരുടെ കൈപിടിക്കലുകൾ കൊണ്ട് ശരിയായി വന്നു. ഗസൽ തർജുമകൾ മുടങ്ങാതെ വന്നപ്പോൾ ഇതൊന്ന് വിഡിയോ ആക്കിക്കൂടെ എന്നു ചോദിച്ചവർ ധാരാളമുണ്ട്. എന്റെ ഫോട്ടോ പ്രെസൻസിനെക്കുറിച്ച ആത്മവിശ്വാസക്കുറവ് അതിൽ നിന്ന് പിന്നോട്ടു വലിക്കുകയാണ് ചെയ്തത്. ഇപ്പോൾ അതൊന്ന് ചെയ്തുനോക്കിയാലോ എന്നൊരു തോന്നൽ വന്നു. അതിനു പ്രധാന കാരണക്കാരൻ ഷഫീഖ് ഭായിയാണ്.ഏറെ മോട്ടിവേറ്റ് ചെയ്ത് എന്നെ അത് ചെയ്യാമെന്ന മനസിലേക്കദ്ദേഹം എത്തിച്ചു. ഒരു പേരു കണ്ടെത്തിയ എനിക്ക് ലോഗോ ചെയ്ത് തന്ന് വീഡിയോ ചെയ്യാനുള്ള ത്വര അദ്ദേഹം ഏറ്റി. ആ ലോഗോയെ ആനിമേറ്റ് ചെയ്ത് സുഹൃത്ത് ഹാമിദ് എന്നെ നിർബന്ധിതാവസ്ഥയിൽ എത്തിച്ചു. ഹാമിദ് തന്നെ പകർന്നു തന്ന വീഡിയോ എഡിറ്റിംഗിന്റെ ബാലപാഠങ്ങൾ അത് യാഥാർഥ്യമാക്കുന്നതിൽ എത്തിച്ചിരിക്കുകയാണ്. സൽമാൻ ലോഗോ ആനിമേഷന് ഒരു സംഗീത ചേരുവ കൂടി ഒരുക്കി നൽകിയതോടെ മുന്നിൽ വേറെ വഴികളില്ല എന്നു വന്നിരിക്കുന്നു. ഇനി നിങ്ങളുടെ പിന്തുണയാണാവശ്യം. ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം പേജുകൾ ‘വരിയാഴം’ എന്ന പേരിൽ ഒരുക്കിയിട്ടുണ്ട്. ആദ്യ വീഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. ആഴ്ചയിൽ രണ്ടു തവണ വിഡിയോകൾ വരും. കൂടെയുണ്ടാവുമല്ലോ. സോഷ്യൽ മീഡിയ ഹാന്റിലുകളുടെ വഴിസമവാക്യം കൂടെ നൽകാം. എല്ലാറ്റിലും നിങ്ങളുടെ പിന്തുണയറിയിക്കുമല്ലോ.
ഷബീർ രാരങ്ങോത്ത്
.jpg)
No comments:
Post a Comment