സമ്പാ&വിവ: റമീസ് സുബൈർ
രാത്രി പാതിരാക്ക് രണ്ടു മണിക്ക് പത്ഥ്റസ് ബുഖാരി നല്ല ഉറക്കിൽ ആയിരുന്നു, പെട്ടെന്ന് ഫോൺ ബെല്ലടിച്ചു, പാതിയടഞ്ഞ കണ്ണുകളോടെ പത്ഥ്റസ് ആ ഫോൺ എടുത്തു.
അപ്പുറത്ത് ഒരു സ്ത്രീ യുടെ ശബ്ദം
ഹലോ: "നിങ്ങളുടെ പട്ടിയുടെ ഭയങ്കര കുരച്ചിൽ കാരണം ഉറങ്ങാൻ പറ്റുന്നില്ല അതിന്റെ കുരച്ചിൽ നിർത്തൂ"...
പത്ഥ്റസ് ബുഖാരി നിശബ്ദമായി ഫോൺ വെച്ചു.പിറ്റേ ദിവസം പാതിരാക്ക് 2 മണിക്ക് ആ നമ്പറിൽ അദ്ദേഹം തിരിച്ചു വിളിച്ച് നല്ല ഉറക്കിൽ ആയിരുന്ന ആ സ്ത്രീ എഴുനേറ്റ് ഫോൺ എടുത്തു: ഹലോ..
പത്ഥ്റസ് പറഞ്ഞു: "ക്ഷമിക്കണം നിങ്ങൾ ഇന്നലെ വിളിച്ച് പട്ടിയുടെ കുരച്ചിൽ കാരണം ഉറങ്ങാൻ ബുദ്ധിമുട്ട് ആയത് പറഞ്ഞിരുന്നില്ലേ ആ പട്ടി എന്റേതല്ല"
പത്ഥ്റസ് ബുഖാരിയോട് കോളേജിലെ കാവൽക്കാരൻ മോശമായി പെരുമാറാറുണ്ടെങ്കിലും അദ്ദേഹം മറുപടി ഒന്നും പറയാറുണ്ടായിരുന്നില്ല, ഒരിക്കൽ കോളേജിലെ സഹപ്രവർത്തകനായ പ്രൊഫസർ അദ്ദേഹത്തോട് പറഞ്ഞു, : ആ കാവൽക്കാരൻ പറയുന്നുണ്ടായിരുന്നു "പത്ഥ്റസ്നു എന്റെ ഒന്നും നശിപ്പിക്കാൻ കഴിയില്ല" എന്ന്
അതിനു ബുഖാരി പറഞ്ഞ മറുപടി ഇതായിരുന്നു. അവൻ ആ പറഞ്ഞത് സത്യമാണ് "അവനു സമ്പത് ഇല്ല, പ്രശസ്തി ഇല്ല, അഭിമാനം ഇല്ല, പിന്നെ ഞാൻ അവന്റെ എന്ത് നശിപ്പിക്കും" ????
സയ്യിദ് അഹമ്മദ് ഷാ ബുഖാരി (പത്ഥ്റസ് ബുഖാരി ) ഉർദുവിലെ രസികനായ, ഹാസ്യ രചയിതാവും, എഴുത്ത്കാരനും നയതന്ത്രജ്ഞനും, പ്രക്ഷേപനും ഒക്കെ ആയിരുന്നു.
ഫൈസ് അഹമ്മദ് ഫൈസ്, നൂന് മീം റാഷിദ് എന്നിവരുടെ ഗുരുനാഥനായ അദ്ദേഹം 1898 ഒക്ടോബർ 25 നു ബ്രിട്ടീഷ് ഇന്ത്യയിലെ പേഷവാറിൽ ആയിരുന്നു ജനിച്ചത്. 1958 ഡിസംബർ 5 നു അമേരിക്കയിൽ ഇഹലോകവാസം വെടിഞ്ഞു.
ഇഖ്ബാലിന്റെ കാലത്തു ജീവിച്ചതു കൊണ്ട് തന്നെ അദ്ദേഹത്തിനു ഇഖ്ബാലുമായി നല്ല ബന്ധം ആയിരുന്നു.അത് കൊണ്ട് തന്നെ ഇഖ്ബാലുമായി നടത്തിയ അദ്ദേഹത്തിന്റെ സംവാദങ്ങളിൽ ഒന്നു "സർബേ കലിം" എന്ന പുസ്തകത്തിൽ ഒരു കവിത എഴുതുന്നതിലേക്ക് നയിച്ചു.
അദ്ദേഹം ഉർദുവിൽ എഴുതി 1927 ൽ പ്രസിദ്ധീകരിച്ച "പത്ഥ്റസ് കെ മസാമേം" എന്ന പുസ്തകം ഉദുനർമ്മ രചനകളിൽ ഒരു മുതൽ കൂട്ടാണ്.
No comments:
Post a Comment