ഗാലറി (തിരൂർക്കാട്)

 ▪️ Urdu Books Collection by Dr. Shamsuddin Tirurkad




▪️ Kitab ki duniya 



With Zulaikha Husain






















                                  







Indian Express , 2017 November 10, Friday












സാഹിത്യവും പരിസ്ഥിതിയും

*അന്തർദേശീയ ഉർദു സാഹിത്യ സെമിനാർ സമാപിച്ചു*


*ഹൈദരാബാദ്*
പാരിസ്ഥിതിക വിമർശനവും ഉർദു സാഹിത്യവും എന്ന വിഷയത്തിൽ ഹൈദരാബാദ് സെൻട്രൽ സർവകലാശാല ഉർദു വിഭാഗം സംഘടിപ്പിച്ച ത്രിദിന അന്തർദേശീയ സെമിനാർ സമാപിച്ചു.

 ഹൈദരാബാദ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ബി.ജെ. റാവു ഉദ്ഘാടനം ചെയ്തു. 

പ്രൊഫ. എം.ടി. അൻസാരി അദ്ധ്യക്ഷത വഹിച്ചു. 

താഷ്ക്കന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. മുഹിയ അബ്ദുറഖ്മൊനോവ കെയ്റോ ഐൻ ശംസ് യൂണിവേഴ്സിറ്റിയിലെ ഡോ: മർവ ലുഫ്ത്തി സാബി ഹേഖൽ ലണ്ടൺ നെൽസൺ കോളേജിലെ ഡോ: മസ്ഹർ ഇഖ്ബാൽ എന്നിവർക്ക് ആദരം നല്കി.

 പ്രൊഫ. ശഹാബുദ്ദീൻ സാഖിബ് (അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി ) പ്രൊഫ. മുഹമ്മദ് ഖാജാ ഇഖ്റാമുദ്ദീൻ (ജെ.എൻ.യു ) പ്രൊഫ അബ്ബാസ് റാസ നെയ്യാർ ( ലഖ്നൗ യൂണിവേഴ്സിറ്റി) എന്നിവർ മുഖ്യാതിഥികളായി. 

പ്രൊഫ. നാസിർ അബ്ബാസ് നെയ്യാർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. 

പ്രൊഫ. ഫസലുള്ള മുഖറം ഡോ: അർഷിയ ജബീൻ പ്രൊഫ സാമ അസുർദാ എന്നിവർ പ്രസംഗിച്ചു.

എട്ട് സെഷനുകളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ദർ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിച്ചു. പാരിസ്ഥിതിക വിമർശനം ലോക സാഹിത്യത്തിലും ഇന്ത്യൻ സാഹിത്യത്തിലും വിവിധ സാഹിത്യ ശാഖകളിലെ പരിസ്ഥിതി ആഖ്യാനം ഉർദു കാവ്യ ശാഖയിലെയും ഉർദു പദ്യങ്ങളിലെയും ഉർദു നോവലുകളിലെയും പാരിസ്ഥിതിക പ്രമേയം സ്ത്രീപക്ഷ രചനകളിലെ പരിസ്ഥിതി ആഖ്യാനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രബന്ധാവതരണങ്ങൾ. 
മലയാള സാഹിത്യത്തിൽ പരാമർശിച്ച പാരിസ്ഥിതിക ആഖ്യാനം സംബന്ധിച്ച് കേരളത്തിൽ നിന്നുള്ള ഡോ: കെ.പി.ശംസുദ്ദീൻ തിരൂർക്കാട് പ്രബന്ധം അവതരിപ്പിച്ചു.


സെമിനാറിനോടനുബന്ധിച്ച് ലാൽ ബസ്ത , ചാചാ ചക്കൻ(നാടകം) ഗസൽ സന്ധ്യ, ഉർദു കവിയരങ്ങ് എന്നിവയും സംഘടിപ്പിച്ചു. സാഹിത്യത്തിലെ പരിസ്ഥിതി സംബന്ധമായ ഇതിവൃത്തങ്ങളെയും ആഖ്യാനങ്ങളെയും സവിശേഷമായ പഠന വിഷയമാക്കിയ ഉർദു അന്താരാഷ്ട്ര സാഹിത്യ സെമിനാർ ലോകത്ത് ആദ്യമായാണ് നടന്നിട്ടുള്ളത്.

No comments:

Post a Comment