ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഉർദു അദ്ധ്യാപകൻ ഫൈസൽ വഫ , എം.ജി. പട്ടേൽ നാഷണൽ അവാർഡ് ഫോർ ബെസ്റ്റ് ടീച്ചർ 2022 പുരസ്കാര ജേതാവായി.
മഹാരാഷ്ട്ര കോലാപൂർ ജില്ലയിലെ ജയ്സിംഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാൻദാർ സ്പോർട്സ് ആന്റ് എജ്യൂക്കേഷൻ അസോസിയേഷൻ ദേശീയ തലത്തിൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രൈമറി, സെക്കണ്ടറി വിഭാഗങ്ങളിലെ ഒന്ന് വീതം ഉർദു അദ്ധ്യാപകർക്കാണ് ദേശീയ അധ്യാപക അവാർഡ് ജേതാവും വിദ്യാഭ്യാസ - സാമൂഹ്യ പ്രവർത്തകനുമായ മുഹമ്മദ് ശഫീഅ് ഗൗസ് സാഹബ് പട്ടേലിനോടുള്ള ആദരസൂചകമായി പുരസ്കാരം നൽകുന്നത്.
ഉർദു ഭാഷയുടെ പ്രചാരണം, അക്കാദമിക - സാഹിത്യ പ്രവർത്തനങ്ങൾ എന്നിവക്കാണ് ഫൈസൽ മാഷ് അർഹത നേടിയത്.
സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ തദ്ദേശ സ്വയംഭരണ - എക്സെസ് വകുപ്പ് മന്ത്രി അഡ്വ എം.ബി. രാജേഷ് ഫൈസൽ മാസ്റ്ററെ അനുമോദിച്ചു.
ലോക ഉർദുദിനമായ 2022 നവംബർ 9 ന് പൂനെയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സ്വീകരിക്കാൻ വ്യക്തിപരമായ കാരണങ്ങളാൽ സാധിക്കാത്തതിനാൽ ഡിസംബർ 28 ന് ജെയ്സിംഗ്പൂരിൽ നടന്ന ചടങ്ങിൽ കുടുംബ സമേതം പുരസ്കാരം സ്വീകരിച്ചു.



No comments:
Post a Comment