ഖുഷ്-വന്ത് സിംഗ് എഴുതുന്നു


ഒരിക്കൽ ഞാൻ മുംബൈയിൽ നിന്നും സിംഗപ്പൂരിലെക്കുള്ള വിമാനത്തിൽ പോകുമ്പോൾ എന്റെ അടുത്ത് ഇരിക്കുന്ന ഒരു പെൺകുട്ടി എന്നെ തുറിച്ചു നോക്കി. ആ പെൺകുട്ടി സർദാറിനെ ആദ്യമായ് കാണുകയാണെന്ന് എനിക്ക് മനസ്സിലായി. 

ഞാൻ അവളെ പരിചയപ്പെട്ടു അവളുടെ പേര് മാർഗരറ്റ എന്നായിരുന്നു. സ്പെയിൻ സ്വദേശിയാണ്.

അവൾ എന്നോട് ചോദിച്ചു നിങ്ങൾ ആരാണു?

എന്തിനാ ഈ തലേ കെട്ടൊക്കെ?

ഞാൻ ഇംഗ്ലീഷിൽ പറഞ്ഞു : (I'm sikh)ഞാൻ സിഖ് ആണ്.

അപ്പോൾ ആ പെൺകുട്ടി പറഞ്ഞു : സോറി നിങ്ങൾ വേഗം സുഖം പ്രാപിക്കട്ടെ..

ഞാൻ അവരോടു പറഞ്ഞു ഇല്ല മേഡം, നിങ്ങൾ തെറ്റിദ്ധരിച്ചു, 

I'm not sick as that of the body. I'm sikh as of religion. 

(ശരീരത്തിൽ എനിക്ക് അസുഖമൊന്നും ഇല്ല, മതിത്തിന്റെ കാര്യത്തിൽ ഞാൻ സിഖ്കാരനാണ്.)

അപ്പൊ അവൾ സന്തോഷത്തോടെ എനിക്ക് കൈ തന്നു എന്നിട്ടു പറഞ്ഞു: "it is nice to meeting you, I'm also sick of religion "

 (നിങ്ങളെ കണ്ടു മുട്ടിയതിൽ സന്തോഷം, എനിക്കും മതത്തോട് വെറുപ്പാണ്)

ഞാൻ ഉദ്ദേശിച്ച sikh ആയി ഒരു ബന്ധവും ഇല്ലായിരുന്നു അവളുടെ sick 😬

No comments:

Post a Comment