പ്രിയ UP വിഭാഗം അധ്യാപക സുഹൃത്തുക്കളെ,
ഈ അധ്യയന വർഷം മുതൽ വിലയിരുത്തൽ ടൂൾ (ചോദ്യ പേപ്പർ) പരിഷ്കരികരണത്തിനു വിധേയമാക്കപ്പെടുകയാണ്.
വിലയിരുത്തൽ ടൂളിലെ 6 പ്രവർത്തനങ്ങൾക്കാണ് കുട്ടികൾ ഉത്തരം എഴുതേണ്ടത്..
6 പ്രവർത്തനങ്ങളിൽ ഏതെങ്കിലും 2 പ്രവർത്തനങ്ങളിൽ (A or B) ചോയ്സ് ഉണ്ടായിരിക്കും..
ആകെ ഉത്തരം എഴുതേണ്ട 6 പ്രവർത്തനങ്ങൾക്ക് 30 സ്കോർ /പോയിന്റ് ആണ് നൽകുന്നത്.
ചില പ്രവർത്തനങ്ങളിൽ പിരിവുകൾ ഉണ്ടായിരിക്കും. 20% ചോദ്യങ്ങൾ വസ്തുനിഷ്ഠ (Objective type) ചോദ്യങ്ങൾ ആണ്.
MCI അഥവാ Multiple choice item & MI- അഥവാ Matching item എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
2 സ്കോറിന്റെ Short Answer type ചോദ്യങ്ങൾ (VSA അഥവാ very short answer) 3 or 4 സ്കോറിനുള്ള Long answer type ചോദ്യങ്ങൾ (CRL അഥവാ constructed response long ) എന്നിവ ഓരോ പ്രവർത്തനങ്ങളിലും പിരിവുകൾ ആയി വരാവുന്നതാണ്.
(പിരിവുകൾ എന്നാൽ ഒരു നമ്പറിൽ വരുന്ന പ്രവർത്തനത്തിനകത്ത് അടങ്ങിയിട്ടുള്ള വിവിധ സ്കോറിൻ്റെ {1,2, 3, 4 സ്കോർ} ഉപപ്രവർത്തനങ്ങൾ)
ഓരോ പ്രവർത്തനങ്ങളും Below average, Average, Above average കുട്ടികളെ പരിഗണിക്കുന്നവ ആയിരിക്കും..
പ്രവർത്തനങ്ങൾ കേവലമായ ആശയ ഗ്രഹണം, ഓർമ പരിശോധന തുടങ്ങിയവയിൽ നിന്നും മാറി ആഴത്തിലുള്ള ആശയവ്യക്തത,പ്രയോഗ ശേഷി,വിശകലന ചിന്ത,വിമർശനാത്മക ചിന്ത തുടങ്ങിയ കുട്ടികളുടെ ബൗദ്ധികശേഷി വിലയിരുത്തുന്നതിനും അറിവിന്റെ വിവിധ തലങ്ങളിലുള്ള കഴിവുകൾ പരിശോധിക്കുന്നതിനും വേണ്ടിയുള്ളതായിരിക്കുമെന്ന് അറിയുന്നു...
Humsafar Urdu Blog
Urdu
No comments:
Post a Comment