ഷബീർ രാരങ്ങോത്തിനെ കുറിച്ച്

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ 1992 മെയ് 10 ന്‌ ജനനം. ചെറുവറ്റ സ്വദേശി സകരിയ്യയാണ്‌ പിതാവ്വ്. കൊടിയത്തൂർ സ്വദേശിനി നസീമയാണ്‌ മാതാവ്. എസ് കെ എ യു പി സ്കൂൾ സൗത്ത് കൊടിയത്തൂർ, പി ടി എം ഹൈസ്കൂൾ കൊടിയത്തൂർ, സുബുലുസ്സലാം ഹയർസെക്കണ്ടറി സ്കൂൾ മൂർക്കനാട് എന്നിവിടങ്ങളിൽ പ്രാധമിക വിദ്യാഭ്യാസം. സുല്ലമുസലാം സയൻസ് കോളെജ് അരീക്കോടിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കാമ്പസ് ചാറ്റ് ത്രൈമാസികയുടെ പ്രഥമ പത്രാധിപരാണ്‌. തുറന്ന് യുവത ബുക് ഹൗസ്, പുടവ മാസിക എന്നിവിടങ്ങളിൽ സഹപത്രാധിപരായി. നിലവിൽ ശബാബ് വാരികയുടെ സഹ പത്രാധിപരായി ജോലി ചെയ്യുന്നു.

ഡിഗ്രി കാലയളവിൽ ഗസൽ എന്താണെന്ന അന്വേഷണമാരംഭിച്ചു. പൊതുസമൂഹം മനസ്സിലാക്കിയതല്ല യഥാർഥത്തിൽ ഗസൽ എന്ന തിരിച്ചറിവ് തന്നാലാവും വിധം സമൂഹത്തെ തിരുത്താനുള്ള ആഗ്രഹത്തിന്‌ അടിവേരിട്ടു. ഗസലുകളെക്കുറിച്ചുള്ള ഗവേഷണം തുടങ്ങുന്നതങ്ങനെയാണ്‌. ഉർദു ഭാഷ അക്കാദമികമായി ഒരിക്കലും അഭ്യസിച്ചിട്ടില്ലാത്ത ഷബീർ രേഖ്ത പോലുള്ള മാധ്യമങ്ങളെ അവലംബിച്ചാണ്‌ ഉർദു ഭാഷ മനസിലാക്കാൻ ശ്രമിക്കുന്നത്. അത്തരത്തിലുള്ള പഠനത്തിലൂടെ നിലവിൽ അഞ്ഞൂറോളം ഗസൽ/ ഗീത് കൾക്ക് മലയാള വിവർത്തനമൊരുക്കി.

ഗസൽ എന്താണെന്നും അതിന്റെ ചരിത്ര വഴികൾ എങ്ങനെയാണെന്നും പൊതുസമൂഹത്തിന്‌ അവബോധം കൊടുക്കുന്നതിനായി ‘ഗസൽ: പ്രണയാക്ഷരങ്ങളുടെ ആത്മഭാഷണം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഗസൽ സംബന്ധിയായ ഗവേഷണ ലേഖനങ്ങൾ വിവിധ ആനുകാലികങ്ങളിലും പ്രസിദ്ധീകരണങ്ങളിലുമായി പബ്ലിഷ് ചെയ്തു വരുന്നു.

No comments:

Post a Comment