വഫയെ കുറിച്ച്

ചങ്ങരംകുളം - ആലങ്കോട് പെരുമുക്ക് വട്ടപ്പറമ്പിൽ മുഹമ്മദ് കുട്ടി - ഫാത്തിമ ദമ്പതിമാരുടെ മകനാണ് വി പി ഫൈസൽ വഫ.

ഭാര്യ സഫീറ. 

മെഹ്ബാസ് അഹമദ്, മെഹ്സാദ് അമീൻ എന്നിവർ മക്കളാണ്.

പ്രഥമ എം ജി പട്ടേൽ ദേശീയ അധ്യാപക പുരസ്‌കാര ജേതാവാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഉർദു അക്കാദമിക രംഗത്ത് ഫൈസൽ മാസ്റ്റർ സജീവമാണ്. 2000 നവംമ്പറിൽ പരീക്ഷഭവൻ നടത്തിയ ഉർദു ഹയർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി, 2001ലെ കോഴിക്കോട് സർവ്വകലാശാല അദീബെ ഫാസിൽ പ്രിലിമിനറി പരീക്ഷയിൽ രണ്ടാം റാങ്കും 2003ലെ അദീബെ ഫാസിൽ ഫൈനൽ പരീക്ഷയിൽ ഒന്നാം റാങ്കും 2005ൽ പരീക്ഷഭവൻ നടത്തിയ ഉർദു ഭാഷ അദ്ധാപക പരിശീലനത്തിൽ ഉന്നത വിജയവും കരസ്ഥമാക്കിയ ഫൈസൽ മാസ്റ്റർ ഹൈദരാബാദ് മൗലാന ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റിയിൽ നിന്ന് ഉർദു സാഹിത്യത്തിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തരം ബിരുദം നേടിയിട്ടുണ്ട്. 2007 ൽ സർക്കാർ ജോലിയിൽ പ്രവേശിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളിൽ സേവനം അനുഷ്ഠിച്ച് 2015 മുതൽ ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകനായി തുടരുന്നു. മാപ്പിളപ്പാട്ട് തനത് ഈണത്തിൽ ഉർദുവിലേക്ക് വിവർത്തനം ചെയ്തതിന് 2018 ൽ കേരള മാപ്പിള കലാ സാഹിത്യ അക്കാദമിയുടെ സേവന പുരസകാരം ലഭിച്ചു. എട്ടുവർഷം തുടർച്ചയായി പൊന്നാനി , എടപ്പാൾ മേഖലിയിലെ പ്രാദേശിക ചാനൽ അവതാരകനും വാർത്ത വായനക്കാരനുമായിരുന്നു. ഉർദുവിലും മലയാളത്തിലും നിരവധി കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്. സാഹിത്യ വിവർത്തന രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് ഫൈസൽ മാഷ്.

ചാലിശ്ശേരി സ്കൂളിനായി സ്വാഗതഗാനം എഴുതിയിട്ടുണ്ട്.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന തല അക്കാദമിക പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉർദു പാഠപുസ്തക നിർമ്മാണ സമിതിയംഗം, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് കോർ സമിതിയംഗം, സമഗ്ര വെബ് പോർട്ടൽ കണ്ടന്റ് ഡെവലപ്പ്മെന്റ് ടീം അംഗം , റവന്യൂ ജില്ല സ്കൂൾ കലോത്സവം, യൂണിവേഴ്സിറ്റി യുവജനോത്സവം, അഖില കേരള ഗസൽ ആലാപന മൽസരങ്ങളിൽ വിധികർത്താവ് , കൈറ്റ് വിക്ടേഴ്സ് ചാനൽ ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസ് അവതാരകൻ , ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ സെക്രട്ടറി (2014 മുതൽ) എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. നിലവിൽ കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉർദു സ്പെഷ്യൽ ഓഫീസർക്ക് കീഴിൽ സംസ്ഥാന ഉർദു അക്കാദമിക് സെക്രട്ടറിയാണ്.

No comments:

Post a Comment