February 15, 2025

ദേശീയ ഉർദു ദിനാഘോഷം സംസ്ഥാന തല ഉദ്ഘാടനം

                തൃശൂർ : പ്രശസ്ത ഉർദുകവി മിർസ ഗാലിബിൻ്റെ ചരമദിനമായ ഫെബ്രുവരി 15 ന് ദേശീയ ഉർദു ദിനാഘോഷത്തിൻ്റെ സംസ്ഥാന തല ഉദ്ഘാനം തൃശൂർ സ്കൗട്ട് ഹാളിൽ ഐ.എം.ഇ ടി .ഷറഫുദ്ധീൻ നിർവ്വഹിച്ചു.

ഗസൽ ചക്രവർത്തി മിർസാ ഗാലിബിൻ്റെ രചനകൾ ഇന്നും അനശ്വരമായി നിലനിൽക്കുന്നുവെന്ന് ഐം.എം.ഇ പറഞ്ഞു.

ലോകമെമ്പാടും സ്വീകാര്യമായ കവിതാ വിഭാഗമാണ് ഉർദു ഗസൽ.

ഗസലിലും ഗദ്യ- ഫലിത സാഹിത്യത്തിലും പുതിയ മാനങ്ങൾ രൂപപ്പെടുത്തിയ കവിയായിരുന്നു മിർസാ ഗാലിബ്.

തൃശൂർ സ്കൗട്ട് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കെ.യു.ടി എ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.പി.ശംസുദ്ധീൻ തിരൂർക്കാട് " ഇന്ത്യൻ സാഹിത്യത്തിൽ ഗാലിബിൻ്റെ സംഭാവനകൾ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സലാംമലയമ്മ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ടി.എ റഷീദ്, ടി.എച്ച് കരിം വിഷയാവതരണം നടത്തി.

ജില്ലാ ഭാരവാഹികളായ എ.കെ സീനത്ത്, എ.ജി ഗാർഡിന, പി. ഇസ്മാഈൽ, അബ്ദു റസാഖ് സി , എം.പി ശിഹാബുദ്ധീൻ പ്രസംഗിച്ചു.

 സംസ്ഥാന സെക്രട്ടറി കെ.ജെ ജിജി സ്വാഗതവും ജില്ലാ സെക്രട്ടറി എം.എ ദിൽഷാദ് നന്ദിയും പറഞ്ഞു.



1 comment: