കോഴിക്കോട്: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് 1978 മുതൽ ഗവ.ടി.ടി.ഐകളിൽ നടത്തി വന്ന എൽ.ടി.ടി.സി/ഡി.എൽ.ഇ.ഡി കോഴ്സുകൾക്ക് ബിഎഡ് കോഴ്‌സിൻ്റെ തുല്ല്യത നൽകണമെന്ന് ഡി.എൽ.ഇ.ഡി ഉർദു ഹോൾഡേഴ്‌സ് അസോസിയേഷൻ കേരള (ദുഹാക്) സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ ശൈലേഷ് കുമാർ അധ്യക്ഷനായി. ഷഹ്‌സാദ് ടി.കെ ഉദ്ഘാടനം ചെയ്തു. ശമീന ബാനു, നിഖില.സി, ദിൽന, സി.വി.കെ.റാഷിദ്, അ ബ്ദുൽ അസീസ്.പി.കെ, ജാബിർ.എൽ സംസാരിച്ചു. പി.പരീദ് റിട്ടേ ണിങ്ങ് ഓഫീസറായി. ഭാരവാഹികളായി ഷഹ്‌സാദ്.ടി.കെ കോഴി ക്കോട് (പ്രസിഡൻ്റ്), അബ്ദുൽ അസീസ്.പി.കെ, അമീർ കൊടിബ യിൽ, ശംസീർ തൃശൂർ (വൈസ് പ്രസിഡൻ്റുമാർ) സി.വി.കെ.റാഷിദ് കണ്ണൂർ (ജനറൽ സെക്രട്ടറി), സി.അനീസ് തൂത (വർക്കിങ്ങ് സെക്രട്ട റി), നിഖില.സി, ജാബിർ.എൽ, യൂനുസ് വടകര (സെക്രട്ടറിമാർ), ശൈ ലേഷ് കുമാർ.സി.എച്ച് മലപ്പുറം (ട്രഷറർ) എന്നിവരെയും എക്സി ക്യൂട്ടീവ് അംഗങ്ങളായി അബ്ദുൽ സത്താർ, ദിൽന, ഹംസ റഹ്മാനി, സലീത്ത്, അബ്ദുൽ റസാഖ്, സി.അബൂബക്കർ മയനാട്, സി.ശാഹിന, ശമീന ബാനു എന്നിവരെയും തിരഞ്ഞെടുത്തു.

No comments:
Post a Comment