10/04/2025/ തിരുവനന്തപുരം:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉർദു മധുരം ലളിതം എന്ന് ശീർഷകത്തിൽ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന ഈ അധ്യയന വർഷത്തെ , ഉർദു ഭാഷാ പ്രചാരണ ക്യാമ്പയിൻ പൊതു വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും ഉർദു ഭാഷയുടെ പ്രാധാന്യം എത്തിക്കുന്നതിന് വേണ്ടിയാണ് ഭാഷാപ്രചരണ ക്യാമ്പയിൻ ആചരിക്കുന്നത്.ഏപ്രിൽ 10 മുതൽ മെയ് 31 വരെ നടക്കുന്ന കാമ്പയിൻ്റെ ഭാഗമായി സ്റ്റാറ്റസ് വീഡിയോ, ഷോർട്ട് ഫിലിം, ഡിജിറ്റൽ പോസ്റ്റർ പ്രദർശനം, ലഘുലേഖ വിതരണം, ഗസൽ ആസ്വാദന സദസ്സ്, സെമിനാറുകൾ തുടങ്ങി വിവിധ പരിപാടികൾ നടക്കും.
ചടങ്ങിൽ കെ.യു.ടി.എ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ പി ശംസുദ്ദീൻ തിരൂർക്കാട്,ജനറൽ സെക്രട്ടറി സലാം മലയമ്മ,ട്രഷറർ ടി എ റഷീദ് പന്തല്ലൂർ എന്നിവർ സംബന്ധിച്ചു.

No comments:
Post a Comment