01-07-2025/മലപ്പുറം : മലപ്പുറം നഗരസഭയും എസ് എം സർവ്വർ ഉർദു പഠന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഗസൽ ആലാപന മത്സരത്തിന്റെ സ്വാഗതസംഘം നിലവിൽ വന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ *പി കെ അബ്ദുൽ ഹക്കീം* ഉദ്ഘാടനം ചെയ്തു.ഡോ: കെ.പി ശംസുദ്ദീൻ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സക്കീർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി.ആമിർ കോഡൂർ, സലാംമലയമ്മ,ടി അബ്ദുറഷീദ്,എം.പി.അബ്ദുസ്സത്താർ,ടി.എച്ച്.കരീം,പി.സി. വാഹിദ് സമാൻ,ടി മുഹമ്മദ്, എൻ. മൊയ്തീൻകുട്ടി, പി. മുഹമ്മദ് കുട്ടി, ഷൗക്കത്ത് ഉപ്പൂടൻ, എൻ.സന്തോഷ്, സ്വബാഹ് വണ്ടൂർ, എം.നൂറുദ്ദീൻ, എൻ.കെ,അഫ്സൽ റഹ്‌മാൻ,വി.അബ്ദുൽ മജീദ്, സാജിദ് മൊക്കൻ,പി.പി.മുജീബ് റഹ്മാൻ പ്രസംഗിച്ചു.
![]() |
| സംസ്ഥാന തല ഗസൽ ആലാപന മത്സര സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ മലപ്പുറം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ഹകീം ഉദ്ഘാടനം ചെയ്യുന്നു. |

No comments:
Post a Comment