അദീബേ ഫാസിൽ


കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ Private Education വിഭാഗമാണ് അദീബേ ഫാസിൽ പ്രിലിമിനറി, ഫൈനൽ എന്നീ ഡിപ്ലോമ കോഴ്‌സുകൾ നടത്തുന്നത്.

യോഗ്യത SSLC ആണ്.

പ്രിലിമിനറി,ഫൈനൽ എന്നിങ്ങനെ രണ്ട് ഘട്ടങ്ങൾ ആണ് അദീബേ ഫാസിലിന് ഉള്ളത്.

പ്രിലിമിനറി 2 വർഷവും ഫൈനൽ ഒരു വര്ഷവുമാണ്.

പ്രിലിമിനറി പൂർത്തീകരിച്ചവർ രണ്ടാം വർഷമാണ് ഫൈനൽ പരീക്ഷക്ക് അപേക്ഷിക്കേണ്ടത്. അഥവാ ഒരു വർഷത്തേ ഗ്യാപ്പ് ഉണ്ടാവുമെന്നർത്ഥം.


അദീബെ ഫാസിൽ ഫൈനൽ കൂടിയെടുത്താൽ എം എ ഉർദുവിന് ചേർന്ന് പഠിക്കാം.

അദീബെ ഫാസിലിന്റെ മിനിമം യോഗ്യത കേവലം SSLC ആണ്. (അതിൽ സെക്കന്റ് ലാംഗ്വേജ് ഉർദു വേണമെന്നില്ല.)


അദീബേ ഫാസിലിന് റെഗുലർ ക്ലാസ് ഇല്ല.സ്റ്റഡി മെറ്റീരിയലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇറക്കിയിട്ടില്ല.

വിവിധ പ്രൈവറ്റ് സ്ഥാപനങ്ങളാണ് പരീക്ഷക്ക് ആവശ്യമായ മാർഗനിർദേശങ്ങളും ക്ലാസുകളും സർക്കാർ സാമ്പത്തിക സഹായങ്ങളൊന്നുമില്ലാതെ നടത്തുന്നത്. താൽപര്യമുള്ളവർക്ക് ഇത്തരം പ്രൈവറ്റ് ക്ലാസ്സുകളിൽ ഫീസ് കൊടുത്ത് പഠിക്കാവുന്നതാണ്.

കോഴിക്കോട് എജ്യുമാർട്ടിലും മറ്റും അദീബേ ഫാസിൽ പുസ്തകങ്ങൾ ലഭ്യമാവാറുണ്ട്.


അദീബേ ഫാസിൽ ഫൈനൽ ഡിഗ്രിക്ക് തുല്യമല്ല. എന്നാൽ ഫൈനലിനൊപ്പം അഡീഷണൽ ആയി ഇംഗ്ലീഷ് പേപ്പറുകൾ എഴുതിയെടുത്താൽ (POT Exam) ഡിഗ്രിക്ക് തത്തുല്യമാവും.


നമ്മുടെ സമ്മർദ്ദം പോലെയായിരിക്കും യൂണിവേഴ്‌സിറ്റി ഈ പരീക്ഷ നടത്തുക.നിലവിൽ നടത്തുന്നില്ലെങ്കിലും KUTA പോലുള്ള സംഘടനകൾ ശ്രമം നടത്തുന്നുണ്ട്.

ഉർദു സ്കൂൾ അധ്യാപകൻ ആവാൻ അദീബേ-ഫാസിൽ മതിയാവില്ല.

D.El.Ed Urdu എന്ന യു പി അധ്യാപക കോഴ്സിന് പഠിക്കാൻ 10th ലോ +2 വിലോ ഉർദു പഠിച്ചിരിക്കണം എന്നുണ്ട്. അങ്ങനെ ലാംഗ്വേജ് പഠിക്കാത്തവർ അദീബേ-ഫാസിൽ കഴിഞ്ഞ് വേണം D.El.Ed പഠിക്കാൻ.

അദീബേ-ഫാസിൽ കൊണ്ടുള്ള മറ്റ് കാര്യമെന്തെന്ന് ചോദിച്ചാൽ ഇത്‌ ഒരു കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി നൽകുന്ന സർക്കാർ അംഗീകൃത ഉർദു കോഴ്സ് ആണ്. അദീബേ-ഫാസിൽ ഫൈനൽ ചെയ്താൽ കേരളത്തിന് പുറത്ത് പിജി ഉർദു ചെയ്യാം.

സ്‌കൂളുകളിൽ ഉർദു അധ്യാപകൻ ആവാൻ എന്ത് ചെയ്യണം 👈 


No comments:

Post a Comment