❓ ഉർദു യു പി സ്കൂൾ അധ്യാപകനാവാൻ എന്ത് ചെയ്യണം?
👉 D.El.Ed (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ) എന്ന കോഴ്സ് ആണ് ഉർദു യു പി സ്കൂൾ അധ്യാപകനാവാൻ ചെയ്യേണ്ടത്.
നിലവിൽ ഇതിന്റെ ക്ലാസുകൾ റെഗുലർ ആയിട്ട് മാത്രമേ ഉള്ളൂ.
ഡിസ്റ്റൻസ് ഇല്ല.
നാല് സമസ്റ്ററുകൾ ആയി രണ്ടുവർഷമാണ് കോഴ്‌സിന് പഠിക്കേണ്ടത്.
പ്രായ പരിധി :
17 വയസ്സ് തികയണം. 35 വയസ്സ് തികയാൻ പാടില്ല. എന്നാൽ പിന്നാക്ക സമുദായക്കാർക്ക് 3 വർഷവും പട്ടിക ജാതി/പട്ടിക വർഗ്ഗത്തിന് 5 വർഷവും ഇളവുണ്ട്.
യോഗ്യതയിലെ മാർക്ക് അടിസ്ഥാനമാക്കി (മെറിറ്റ് ബെയ്‌സ് ) ആണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.
ഉർദു ഭാഷാധ്യാപകരുടെ(UP) D.El.Ed നുള്ള യോഗ്യത
1. SSLC with Urdu and +2
അല്ലെങ്കിൽ
2. SSLC and +2 with Urdu
അല്ലെങ്കിൽ
3. SSLC and +2 and Adeeb-i-Fazil Preliminary
അല്ലെങ്കിൽ
4. SSLC and Adeeb-i-Fazil Preliminary new scheme
അല്ലെങ്കിൽ
5. SSLC and +2 and digree or PG with urdu
ഉർദു D El Ed സീറ്റ് :
• കോഴിക്കോട് ഗവ. വിമൺസ് TTI നടക്കാവ് -50 സീറ്റ്
• മലപ്പുറം ഗവണ്മെന്റ് TTI - 50 സീറ്റ്
❓ 10th ലോ +2 വിലോ ഡിഗ്രിയിലോ second language ആയി ഉർദു പഠിച്ചവർക്ക് ഉർദു അധ്യാപകനാവാൻ എന്ത് ചെയ്യണം?
👉 അങ്ങനെയുള്ളവർക്ക് യു പി അധ്യാപകൻ ആവാൻ D El Ed കൂടി കഴിഞ്ഞാൽ KTET 4 എഴുതാം. DElEd രണ്ട്‍ വർഷ റെഗുലർ ട്രെയിനിങ് കോഴ്സ് ആണ്. (ഉർദു ലാംഗ്വേജ് പഠിക്കാത്തവർ അദീബേ ഫാസിൽ സർട്ടിഫിക്കറ്റ് നേടിയ ശേഷം DElEd പഠിക്കണം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പ്രൈവറ്റ് ടീച്ചിങ് കോഴ്സ് ആണ് അദീബേ ഫാസിൽ).
സാധാരണ Urdu B Ed ചെയ്യണമെങ്കിൽ ഉർദുവിൽ ഡിഗ്രി അത്യാവശ്യമാണ്.എന്നാൽ മറ്റേതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളയാൾക്ക് അതിൽ second language ഉർദു ആണെങ്കിൽ Urdu PG കൂടി ഉണ്ടെങ്കിൽ B Ed Urdu ചെയ്യാം.ഇവർക്ക് ഉർദു ഹയർ സെക്കണ്ടറി അധ്യാപകൻ ആവാം.
❓ഉർദു ഡിഗ്രി ചെയ്യാനുള്ള യോഗ്യത എന്ത്?
👉 +2 കഴിഞ്ഞ വ്യക്തിക്ക് Urdu digree ചെയ്യാം.ഇതിന് അപേക്ഷിക്കാൻ 10th ലോ +2 വിലോ ഭാഷയായി ഉർദു പഠിക്കൽ നിർബന്ധമില്ല. എങ്കിലും index മാർക്ക് വരുമ്പോൾ ഉർദു ഭാഷ പഠിച്ചവർക്ക് മുൻഗണന കിട്ടാറുണ്ട്.
(10 th കഴിഞ്ഞ് Adeeb-i-Fazil Preliminary New scheme കഴിഞ്ഞാൽ അവർക്ക് ഉർദു ഡിഗ്രി ചെയ്യാം എന്നതിന്റെ ഓർഡർ ഇറങ്ങിയിട്ടില്ല.)
IGNOU BA urdu whatsapp group link
IGNOU update whatsapp group Link
Kannur University BA Urdu whataspp link
❓ഉർദു B Ed ചെയ്യാനുള്ള യോഗ്യത?
👉 BA ഉർദു അല്ലെങ്കിൽ ഡബിൾ മെയിൻ ഡിഗ്രി(ex:BA urdu +Islamic history) അല്ലെങ്കിൽ തതുല്യ കോഴ്സ് പഠിച്ചവർക്ക് B Ed ന് അപേക്ഷിക്കാം
മറ്റു BA/BSc ഡിഗ്രി ഉള്ള ഒരാൾക്ക് second language ഉർദു ആണെങ്കിൽ PG ഉർദു കൂടി ചെയ്താൽ ൽ B Ed ഉർദു ചെയ്യാം.
❓ഉർദു ഹൈസ്‌കൂൾ അധ്യാപക യോഗ്യത എന്താണ്?
👉
▪️ BA Urdu + B Ed + KTET 3
Or
▪️ Adeeb-i-Fazil(Final)+പഴയ D L Ed
+KTET 3
Or
▪️ BA Urdu+പഴയ D L Ed + KTET 3
(ഈ പഴയ D L Ed ഇപ്പോൾ നിലവിലില്ല.കാരണം B Ed രണ്ട് വർഷമാക്കി ഉയർത്തിയപ്പോൾ D L Ed പരിഷ്കരിക്കാനായി നിർത്തൽ ചെയ്തിരുന്നു. അത് ഇത് വരെ പുനരാരംഭിച്ചിട്ടില്ല.പഴയ D L Ed ന് സെക്കന്ററി സ്കൂൾ അധ്യാപക യോഗ്യതയായി പരിഗണിച്ചിരുന്നു, പക്ഷേ അടുത്ത കാലത്ത് ആരംഭിച്ച D El Ed ന് ആ പരിഗണന ലഭിക്കില്ല, കാരണം അത് U P അധ്യാപക യോഗ്യതയാണ്.അതിനാൽ അദീബ് ഫൈനലും D El Ed ഉം നേടി ഹൈസ്‌കൂളിൽ കയറാൻ കഴിയില്ല)
❓മറ്റേതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളയാൾക്ക് PG ഉർദു എടുക്കാൻ പറ്റുമോ?എന്തെങ്കിലും നിബന്ധന ഉണ്ടോ? അങ്ങനെ എടുക്കുന്നതിലൂടെ ഉർദു മേഖലയിലെ അയാളുടെ ജോലി സാധ്യത എന്തൊക്കെ?
👉മറ്റേതെങ്കിലും വിഷയത്തിൽ ബി.എ/ ബി.എസ്.സി ഡിഗ്രി ഉള്ളയാൾക്ക് PG ഉർദു എടുക്കാൻ പറ്റും.(പക്ഷേ ആ ഡിഗ്രിയിൽ ഉപഭാഷയായോ മറ്റോ ഉർദു പഠിച്ചിരിക്കണം.) അങ്ങനെ പി ജി ചെയ്ത ശേഷം ഉർദു ബി എഡ് കൂടി ചെയ്താൽ ഹയർസെക്കണ്ടറി,ഹൈസ്‌കൂൾ എന്നിവിടങ്ങളിലും, നെറ്റ് നേടിയാൽ കോളേജ്/ യൂണിവേഴ്സിറ്റികളിലും ജോലി സാധ്യതയുണ്ട്.
എന്നാൽ ഹൈദരാബാദ് മനു യൂണിവേഴ്‌സിറ്റിയിൽ MA ഉർദു പഠിക്കാൻ ഏതെങ്കിലും ഒരു ഡിഗ്രി മതി.ഒപ്പം 10th ലോ +2വിലോ ഉർദു പഠിച്ചിരിക്കണം. Any ഡിഗ്രിയിൽ ഉർദു ഉപഭാഷയായി പഠിച്ചിരിക്കണമെന്ന നിബന്ധന ഇല്ല. 10 th ലോ +2 വിലോ ഉർദു ഇല്ലെങ്കിൽ Manuu വിന്റെ ഡിപ്ലോമ പാസ് ആയാലും മതിയാവും.
പക്ഷേ Any ഡിഗ്രി വെച്ച് Manuu വിൽ MA Urdu ചെയ്തവർക്ക് B Ed ന് യോഗ്യത ഉണ്ടാവില്ല.
MANUU വിൽ അവർ ഡിഗ്രിയായി അംഗീകരിച്ച Madrasa സർട്ടിഫിക്കറ്റ് വെച്ച് PG ചെയ്യാം.എന്നാൽ ഈ PG കേരളത്തിൽ PSC അംഗീകൃതമായിരിക്കില്ല.
നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യാം 👇

اس ویب سائٹ پرمیں پہلی بارآیا دیکھ کربھت خوشی ہوئی یقینا یہ سائٹ بہت سی معلوم افزاباتوں پرمشتمل ہیں
ReplyDelete