അംഗീകൃത ഉർദു കോഴ്സുകൾ



കേരളത്തിൽ പിഎച്ച്ഡി ഉർദു ചെയ്യാനുള്ള സൗകര്യങ്ങൾ 

1. Sree Shankaracharya University of Sanskrit Regional Campus Koyilandy 


കേരളത്തിൽ MA Urdu റെഗുലർ ആയി ചെയ്യാനുള്ള സൗകര്യങ്ങൾ

1. Calicut University Campus 
2. Sree Shankaracharya University of Sanskrit Regional Campus Koyilandy 


കേരളത്തിൽ റെഗുലർ ആയി BA Urdu എവിടെയൊക്കെ ചെയ്യാം 

• Calicut University ക്ക് കീഴിൽ 
 1. Govt college Malappuram 
 2. Govt college Kondotty

• Kannur University ക്ക് കീഴിൽ 
 1. Govt.Brennen College Thalasseri (B A+ Islamic History)

• Sree Sankara Sanskrit University ക്ക് കീഴിൽ 
1. Koyilandy Regional Centre (B A +BEd 4 വർഷം)


കേരളത്തിൽ Distance ആയി B A ഉർദു എവിടെയൊക്കെ ചെയ്യാം.

1. കണ്ണൂർ സർവ്വകലാശാലയുടെ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി 'BA Urdu + Islamic History' കോഴ്സിന് അപേക്ഷിക്കാം. കണ്ണൂർ സർവ്വകലാശാലയുടെ പരിധിയിലെ Exam centre കളിൽ പരീക്ഷ എഴുതാം.

B A Urdu & Islamic history, Kannur university whatsapp group

2. IGNOU (INDIRA GANDHI NATIONAL OPEN UNIVERSITY) യുടെ വടകര സ്റ്റഡി സെന്റർ വഴി BA ഉർദു കോഴ്സിന് അപേക്ഷിക്കാം. University അനുവദിക്കുന്ന സെന്ററുകളിൽ പരീക്ഷ എഴുതാം. കൂടുതൽ പേരും വടകര സെന്റർ ആണ് എടുക്കുന്നത്. 

IGNOU BA urdu whatsapp group link

IGNOU update whatsapp group link 

IGNOU update whatsapp channel link 

IGNOU Sturdy material, assignment help

3. MANUU (MOULANA AZAD NATIONAL URDU UNIVERSITY) യുടെ കേരളത്തിലെ സ്റ്റഡി സെന്ററുകളായ കോഴിക്കോട് മർക്കസ് കോംപ്ലക്സ്, മലപ്പുറം മഅ്ദിൻ, കാസർഗോഡ് സഅദിയ്യ തുടങ്ങിയവ വഴി MANUU വിന്റെ BA  കോഴ്സിന് അപേക്ഷിക്കാം.പക്ഷേ ഈ ഡിഗ്രി Triple main ആണ്. അതുകൊണ്ട് തന്നെ ഇതിന് കേരളത്തിൽ ഉള്ള BA Urdu വിന് ഇക്വലന്റ് ആയി സർട്ടിഫിക്കറ്റ് കിട്ടാൻ സാധ്യതയില്ല.



കേരളത്തിൽ Distance ആയി M A ഉർദു എവിടെയൊക്കെ ചെയ്യാം.

മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി (MANUU)

ഹൈദരാബാദ് മനു യൂണിവേഴ്‌സിറ്റിയിൽ MA ഉർദു പഠിക്കാൻ ഏതെങ്കിലും ഒരു ഡിഗ്രി മതി.ഒപ്പം 10th ലോ +2വിലോ ഉർദു പഠിച്ചിരിക്കണം.BA ഉർദു വേണമെന്നോ ഡിഗ്രിയിൽ ഉർദു ഭാഷ പഠിച്ചിരിക്കണമെന്നോ ഇല്ല. 10 th ലോ +2 വിലോ ഉർദു ഇല്ലെങ്കിൽ Manuu വിന്റെ ഡിപ്ലോമ പാസ് ആയാൽ മതിയാവും.

(പക്ഷേ Any ഡിഗ്രി വെച്ച് Manuu വിൽ MA ചെയ്തവർക്ക് B Ed ന് യോഗ്യത ഉണ്ടാവില്ല.)

MANUU വിൽ അവർ ഡിഗ്രിയായി അംഗീകരിച്ച Madrasa സർട്ടിഫിക്കറ്റ് വെച്ച് PG ചെയ്യാം.എന്നാൽ ഈ PG കേരളത്തിൽ PSC അംഗീകൃതമായിരിക്കില്ല.



കേരളത്തിൽ ഉർദു സെക്കന്റ്‌ ലാംഗ്വേജ് ആയി ഡിഗ്രി പഠിപ്പിക്കുന്ന കോളേജുകൾ 

• Govt College Koduvally (Calicut University)
• Govt College Kundhamangalam (Calicut University)
• Govt Womens college Malappuram (Calicut University)
• Govt College Mankada (Calicut University)
• Sir Sayyid College Thalipparamba (Kannur University)
• NAM College Kallikkandi Kannur (Kannur University)
• Farooq College Kozhikode (Calicut University)
• MIC Athanikkal, Valluvambram Unaided (Calicut University).



ഉർദു B Ed ചെയ്യാൻ

B A ഉർദു അല്ലെങ്കിൽ ഡബിൾ മെയിൻ ഡിഗ്രി(ex: B A Urdu +Islamic history) അല്ലെങ്കിൽ തത്വല്യ കോഴ്സ് പഠിച്ചവർക്ക് B Ed ന് അപേക്ഷിക്കാം 

മറ്റു B A/B Sc ഡിഗ്രി ഉള്ള ഒരാൾക്ക് second language ഉർദു ആണെങ്കിൽ P G ഉർദു കൂടി ചെയ്താൽ ൽ B Ed ഉർദു ചെയ്യാം.

കേരളത്തിൽ ഉർദു B Ed ന് റെഗുലർ സൗകര്യം ഉണ്ട്.

1. Govt. Brennen training college Thalassery 

2. Govt. Training College Koziikkode 

3. Calicut University Teacher Education College Manjeri(Aided)

4.Aligarh Muslim University Off Campus Malappuram(Perinthalmanna) 

5.Sree Sankara Sanskrit University Koyilandy Regional Centre (B A + BEd 4Centers 

B Ed Centers👈

കേരളത്തിന് പുറത്തും B Ed സൗകര്യം ഉണ്ട്.👇

Maulana Azad National Urdu university യുടെ പത്തോളം ടീച്ചർ എഡ്യൂക്കേഷൻ കോളേജുകളിലും 
Jamia Millia Islamiyya Delhi യുടെ ക്യാമ്പസിലും 
Aligarh Muslim University യുടെ ക്യാമ്പസ്‌ കളിലും 
ബാംഗളൂർ യൂണിവേഴ്സിറ്റി യുടെ അഫീലിയേറ്റഡ് കോളേജ് (Al ameen college Bangalore) -ലും
Tamilnadu teacher education university യുടെ ചില affiliated കോളേജ് കളിലും സൗകര്യം ഉണ്ട്.

കേരളത്തിൽ ഉർദു B Ed ഡിസ്റ്റൻസ് ആയി ചെയ്യാനുള്ള സൗകര്യം എവിടെയും ഇല്ല.മാത്രമല്ല,ഡിസ്റ്റൻസ് B Ed എവിടെയും അംഗീകരിക്കപ്പെടില്ല.(NB : IGNOU,MANUU പോലെയുള്ള യൂണിവേഴ്സിറ്റികളിൽ ഉള്ള ഡിസ്റ്റൻസ് ബി എഡ്, സർവീസിലുള്ളവർ പ്രൊമോഷനുകൾക്ക് വേണ്ടിയും മറ്റുമൊക്കെ ചെയ്യുന്നതാണ്.)

റെഗുലർ B Ed ചെയ്യുന്നവർ സർവീസിൽ നിന്ന് ലീവ് എടുക്കൽ നിർബന്ധമാണ്.



എന്താണ് D.El.Ed?
ആർക്കൊക്കെ ചെയ്യാം ?

D.El.Ed (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ)

യു.പി തല അധ്യാപകൻ ആവാനുള്ള കോഴ്സ് ആണിത്.

നിലവിൽ ഇതിന്റെ ക്ലാസ് റെഗുലർ ആയിട്ട് മാത്രമേ ഉള്ളൂ.ഡിസ്റ്റൻസ് ഇല്ല.

നാല് സമസ്റ്ററുകൾ ആയി രണ്ടുവർഷമാണ് കോഴ്‌സിന് പഠിക്കേണ്ടത്.

പ്രായ പരിധി :17 വയസ്സ് തികയണം.35 വയസ്സ് തികയാൻ പാടില്ല. എന്നാൽ പിന്നാക്ക സമുദായക്കാർക്ക് 3 വർഷവും പട്ടിക ജാതി/പട്ടിക വർഗ്ഗത്തിന് 5 വർഷവും ഇളവുണ്ട്.

യോഗ്യതയിലെ മാർക്ക് അടിസ്ഥാനമാക്കി (മെറിറ്റ് ബെയ്‌സ് ) ആണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

ഉർദു ഭാഷാധ്യാപകരുടെ(UP) D.El.Ed നുള്ള യോഗ്യത

1. SSLC with Urdu and +2

അല്ലെങ്കിൽ

2. SSLC and +2 with urdu 

അല്ലെങ്കിൽ

3. SSLC and +2 and Adeeb-i-Fazil Preliminary 

അല്ലെങ്കിൽ 

4. SSLC and Adeeb-i-Fazil Preliminary new scheme

അല്ലെങ്കിൽ

5. SSLC and +2 and digree or PG with urdu

ഉർദു D El Ed സീറ്റ് :

 • കോഴിക്കോട് ഗവ. വിമൺസ് TTI നടക്കാവ് -50 സീറ്റ് 

• മലപ്പുറം ഗവണ്മെന്റ് TTI - 50 സീറ്റ്



KTET-Urdu

KTET ഒരു കോഴ്സ് അല്ല, ഒബ്ജക്റ്റീവ് ടൈപ്പ് യോഗ്യതാ പരീക്ഷയാണ്.

സ്കൂൾ ഉർദു അധ്യാപകനാവാനുള്ള യോഗ്യത നേടിയ ശേഷം KTET കൂടി പാസ് ആവണം.

UP ഉർദു ഭാഷാ അധ്യാപക യോഗ്യത പൂർണമാവാൻ D El Ed ന് ശേഷം KTET 4-URDU കൂടി പാസ് ആവണം.

ഹൈസ്‌കൂൾ അധ്യാപകരുടെ യോഗ്യത  BA Urdu+B Ed Urdu +KTET 3 ആണ്.

KTET Study Centers👈


അദീബേ ഫാസിൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ Private Education വിഭാഗമാണ് അദീബേ ഫാസിൽ പ്രിലിമിനറി, ഫൈനൽ എന്നീ ഡിപ്ലോമ കോഴ്‌സുകൾ നടത്തുന്നത്.

യോഗ്യത SSLC ആണ്.

പ്രിലിമിനറി,ഫൈനൽ എന്നിങ്ങനെ രണ്ട് ഘട്ടങ്ങൾ ആണ് അദീബേ ഫാസിലിന് ഉള്ളത്.

പ്രിലിമിനറി 2 വർഷവും ഫൈനൽ ഒരു വര്ഷവുമാണ്.

പ്രിലിമിനറി പൂർത്തീകരിച്ചവർ രണ്ടാം വർഷമാണ് ഫൈനൽ പരീക്ഷക്ക് അപേക്ഷിക്കേണ്ടത്. അഥവാ ഒരു വർഷത്തേ ഗ്യാപ്പ് ഉണ്ടാവുമെന്നർത്ഥം.

അദീബെ ഫാസിൽ ഫൈനൽ കൂടിയെടുത്താൽ എം എ ഉർദുവിന് ചേർന്ന് പഠിക്കാം.

അദീബെ ഫാസിലിന്റെ മിനിമം യോഗ്യത കേവലം SSLC ആണ്. (അതിൽ സെക്കന്റ് ലാംഗ്വേജ് ഉർദു വേണമെന്നില്ല.)

അദീബേ ഫാസിലിന് റെഗുലർ ക്ലാസ് ഇല്ല.സ്റ്റഡി മെറ്റീരിയലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇറക്കിയിട്ടില്ല.

വിവിധ പ്രൈവറ്റ് സ്ഥാപനങ്ങളാണ് പരീക്ഷക്ക് ആവശ്യമായ മാർഗനിർദേശങ്ങളും ക്ലാസുകളും സർക്കാർ സാമ്പത്തിക സഹായങ്ങളൊന്നുമില്ലാതെ നടത്തുന്നത്. താൽപര്യമുള്ളവർക്ക് ഇത്തരം പ്രൈവറ്റ് ക്ലാസ്സുകളിൽ ഫീസ് കൊടുത്ത് പഠിക്കാവുന്നതാണ്.

കോഴിക്കോട് എജ്യുമാർട്ടിലും മറ്റും അദീബേ ഫാസിൽ പുസ്തകങ്ങൾ ലഭ്യമാവാറുണ്ട്.

അദീബേ ഫാസിൽ ഫൈനൽ ഡിഗ്രിക്ക് തുല്യമല്ല. എന്നാൽ ഫൈനലിനൊപ്പം അഡീഷണൽ ആയി ഇംഗ്ലീഷ് പേപ്പറുകൾ എഴുതിയെടുത്താൽ (POT Exam) ഡിഗ്രിക്ക് തത്തുല്യമാവും.നമ്മുടെ സമ്മർദ്ദം പോലെയായിരിക്കും യൂണിവേഴ്‌സിറ്റി POT പരീക്ഷ നടത്തുക.നിലവിൽ നടത്തുന്നില്ലെങ്കിലും KUTA പോലുള്ള സംഘടനകൾ ശ്രമം നടത്തുന്നുണ്ട്.

ഉർദു സ്കൂൾ അധ്യാപകൻ ആവാൻ അദീബേ-ഫാസിൽ മതിയാവില്ല.

D.El.Ed Urdu എന്ന യു പി അധ്യാപക കോഴ്സിന് പഠിക്കാൻ 10th ലോ +2 വിലോ ഉർദു പഠിച്ചിരിക്കണം എന്നുണ്ട്. അങ്ങനെ ലാംഗ്വേജ് പഠിക്കാത്തവർ അദീബേ-ഫാസിൽ കഴിഞ്ഞ് വേണം D.El.Ed പഠിക്കാൻ.

അദീബ് ഫാസിൽ പ്രിലിമിനറി പാസായവർക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ബി എ ഉർദു പഠിക്കാം. പുതിയ ഉത്തരവ്

അദീബേ-ഫാസിൽ കൊണ്ടുള്ള മറ്റ് കാര്യമെന്തെന്ന് ചോദിച്ചാൽ ഇത്‌ ഒരു കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി നൽകുന്ന സർക്കാർ അംഗീകൃത ഉർദു കോഴ്സ് ആണ്. അദീബേ-ഫാസിൽ ഫൈനൽ ചെയ്താൽ കേരളത്തിന് പുറത്ത് പിജി ഉർദു ചെയ്യാം.



അദീബേ ഫാസിൽ രെജിസ്‌ട്രേഷൻ 


ഉർദു പഠന സംശയ നിവാരണം 👈

1 comment:

  1. ടീച്ചേഴ്സിന് ചെയ്യാൻ പറ്റിയ urdu Short Term certificate course ഉണ്ടോ

    ReplyDelete