വേഴാമ്പൽ പക്ഷിയുടെ ഉർദുവാക്ക്, മലമുഴക്കി വേഴാമ്പലിന്റെയും



വേഴാമ്പൽ പക്ഷിക്ക് papeeha എന്ന് ഉർദുവിലും ഹിന്ദിയിലും സ്കൂൾ തലങ്ങളിൽ പഠിപ്പിച്ചു വരുന്നുണ്ട്. ഉർദുവിലും സംസ്‌കൃതത്തിലും chaatak എന്നും പറഞ്ഞു കാണുന്നു. 

എന്നാൽ पपीहा ( Common hawk-cuckoo)  പേക്കുയിലിനാണ് പൊതുവെ പറയപ്പെടുന്നത്. Wikipedia

അത് പോലെ चातक (Jacobin Cuckoo) കൊമ്പൻ കുയിലിനാണ് ഉപയോഗിക്കുന്നത്. Wikipedia


             
پپیہا Papeeha - പേക്കുയിൽ



چاتک  Chaatak - കൊമ്പൻ കുയിൽ


അതായത് ഇത്‌ രണ്ടും കുയിൽ വർഗ്ഗത്തിൽ വരുന്ന പക്ഷികളാണ്. വേഴാമ്പൽ വർഗ്ഗവുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല.

വേഴാമ്പലിന്റെ ഇംഗ്ലീഷ് പദം Hornbill ആണ്. കേരളത്തിന്റെയും അരുണാചൽ പ്രദേശിന്റെയും സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന് ഇംഗ്ലീഷിൽ Great Hornbill/Great Indian Hornbill/Great Pied Hornbill/Two-horned Calao എന്നൊക്കെ പറയും.ശാസ്ത്രീയനാമം: ബുസെറൊസ് ബൈകൊർണിസ് ( Buceros bicornis).

മലമുഴക്കി വേഴാമ്പാലിന് മലയാളത്തിൽ മരത്തലവിച്ചി എന്നും പേരുണ്ട്.മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത് YouTube 

മലമുഴക്കി വേഴാമ്പൽ
Wikipedia 


വേഴാമ്പലിന് ഹിന്ദിയിൽ धनेश (ധനേഷ്) എന്നാണ് പ്രയോഗിക്കുന്നത്. Wikipedia

ഉർദുവിലും دھنیس (ധനേസ്) എന്ന വാക്ക് ഡിക്ഷണറിയിൽ കാണാം. Fairozullugat , Rekhtaവലിയ കൊക്കുള്ള പക്ഷി എന്നാണ് ധനേസിന് അർഥം നൽകിയിരിക്കുന്നത്. ഇതേ വാക്കാണ് ഹിന്ദിയിലും ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തം.

ഉർദുവിൽ പല സ്ഥലങ്ങളിലായി أبو قرن, نساف, نشاف  എന്നൊക്കെ വേഴാമ്പലിന് പ്രയോഗിച്ച് കാണുന്നുണ്ട്. Dictionary ,Urdu point ,WordPress

Great Hornbill എന്ന മലമുഴക്കി വേഴാമ്പാലിന് ഹിന്ദിയിൽ महाधनेश पक्षी (മഹാ ധനേഷ് പക്ഷി) എന്ന് വിക്കിപീഡിയയിൽ ഉണ്ട്. Wikipedia 

മലമുഴക്കി വേഴാമ്പാലിന് بڑا ابو قرن (ബഡാ അബൂ ഖുറൻ) എന്ന് ഉർദുവിൽ പ്രയോഗിച്ചിട്ടുണ്ട്. official-birds-of-indian-states

വേഴാമ്പാലിന് ഉർദുവിൽ ഈ പറയപ്പെട്ട വാക്കുകൾ പ്രയോഗിക്കുന്നതിൽ തെറ്റില്ല.Papeeh യും chaatak ഉം വേഴാമ്പാലിന് ഉപയോഗിച്ചതായി സ്കൂൾ സിലബസിന് പുറത്ത് എവിടെയും കാണാൻ സാധിക്കുന്നില്ല!

സംസ്‌കൃതത്തിൽ വേഴാമ്പാലിന് priyātmaja (प्रियात्मज), matr̥unindaka (मातृनिंदक) എന്നൊക്കെ പറയപ്പെടുന്നു. Linguistica Indica

കാലങ്ങളായി സ്‌കൂളുകളിൽ വേഴാമ്പലിന്റെ ഉർദു പേര് papeeha യും chaatak മാണ് പഠിപ്പിക്കുന്നത്!പക്ഷേ യാഥാർഥ്യം മറ്റൊന്നും. ആരിൽ നിന്നോ വന്ന ഒരു പിഴവ് ഏതോ ഒരു കീഴ്‌വഴക്കത്തിൽ തുടർന്ന് വന്നതാവാം.  

ആളുകൾക്ക് സാധാരണ പറഞ്ഞാൽ അറിയാത്ത أبو قرن, نساف, نشاف എന്നീ വാക്കുകൾക്ക് പകരം സാധാരണക്കാർക്കിടയിൽ കൂടുതൽ പ്രയോഗത്തിലുള്ള മഹാധനേസ് (مہا دھنیس) എന്ന വാക്ക് ഉർദുവിൽ കൂടുതൽ പരിഗണിക്കാവുന്നതാണ്.


നിങ്ങളുടെ അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്താം 


3 comments:

  1. പുതിയ കുട്ടികൾ സ്മാർട്ട് ആണ്. Chaatak ഉം papeeha യും വേഴാമ്പൽ അല്ലല്ലോ നെറ്റിൽ കാണിക്കുന്നത് എന്നവർ ചോദിക്കും. തെറ്റാണെങ്കിൽ അത് തിരുത്തുന്നതിൽ യാതൊരു പ്രശ്നവും ഇല്ല. ആരോഗ്യകരമായ ഇത്തരം ചർച്ചകൾ ഉയർന്നു വരട്ടെ 👍

    ReplyDelete
  2. Chaatak ഉം papeeha യും വേഴാമ്പൽ അല്ല. പണ്ട് തൊട്ടേ പഠിപ്പിച്ചു വരുന്ന ഈ തെറ്റ് ഇനി തിരുത്തേണ്ടതില്ല എന്നത് ന്യായം ആണോ?

    ReplyDelete
  3. വേഴാമ്പലിനെ പിടിച്ച് വെറുതെ കുയിലാക്കണോ?

    ReplyDelete