ഉർദു ബുള്ളറ്റിൻ
ഇനി മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമിലും
03/02/2025/ മലപ്പുറം : ഉർദു ഭാഷയുടെ പ്രചരണത്തിന് വേണ്ടി പുറത്തിറക്കുന്നകേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ മുഖ പത്രമായ ഉർദു ബുള്ളറ്റിൻ ഇനിമുതൽ ഓൺലൈനിലും വായിക്കാൻ സാധ്യമാകും.
പ്രമുഖ എഴുത്തുകാരുടെ വിദ്യാഭ്യാസ ലേഖനങ്ങൾ, പഠനങ്ങൾ , അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഥകൾ,കവിതകൾ ലേഖനങ്ങൾ, സർവ്വീസ് പ്രശ്നങ്ങൾ, സംഘടനാ വാർത്തകൾ തുടങ്ങി നിരവധി സൃഷ്ടികളാൽ സമ്പന്നമായ ഉർദു ബുള്ളറ്റിൻ ഓരോ വർഷവും മൂന്ന് ലക്കങ്ങളായി പുറത്തിറക്കാറുണ്ട്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉർദു സ്നേഹികൾക്കും ഗവേഷകർക്കും ഉപകാരപ്രദമായ ഉർദു ബുള്ളറ്റിൻ മലയാളത്തിലും ഉർദുവിലും പ്രസിദ്ധീകരിക്കാറുണ്ട്.
ഓൺലൈൻ ഉർദു ബുള്ളറ്റിൻ്റെ പ്രകാശനം പി. അബ്ദുൽ ഹമീദ് എം.എൽ. എ നിർവ്വഹിച്ചു. കെ.യു.ടി.എ സംസ്ഥാന പ്രസിഡണ്ട് ഡോ കെ.പി ശംസുദ്ധീൻ തിരൂർക്കാട്, ട്രഷറർ ടി.എ. റഷീദ് പന്തല്ലൂർ, സെക്രട്ടറി എം.പി സത്താർ അരയങ്കോട്, ജില്ലാ സെക്രട്ടറി സാജിദ് മൊക്കൻ എന്നിവർ പങ്കെടുത്തു.

No comments:
Post a Comment